ബോര്‍ഡിന്റെ നടപടിയ്ക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് അഹമ്മദ് ഷെഹ്സാദ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഡോപ് ചാര്‍ജ്ജുകള്‍ക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ച് അഹമ്മദ് ഷെഹ്സാദ്. ഇതോടെ താരം തെറ്റ് ചെയ്തുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കുറ്റം സമ്മതിച്ചാല്‍ താരത്തിനു ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്ത വരുന്നതിനിടെയാണ് അഹമ്മദ് ഷെഹ്സാദിന്റെ ഈ തീരൂമാനം. തന്റെ ബി സാംപിള്‍ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് അഹമ്മദ് ഷെഹ്സാദിന്റെ നിലപാട്. ജൂണ്‍ 19 ആയിരുന്നു ഇതിനു അപേക്ഷിക്കേണ്ടിയിരുന്ന അവസാന തീയ്യതി.

ജൂലൈ 27നു നടക്കുന്ന വിചാരണകള്‍ക്കൊടുവില്‍ വേള്‍ഡ് ആന്റി-ഡോപിംഗ് ഏജന്‍സിയുടെ നിയമാവലിയ്ക്കനുസൃതമായ ശിക്ഷയാവും താരത്തിനു വിധിക്കുക എന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial