ഷെയിന്‍ ഡോവ്‍റിച്ചിന് അര്‍ദ്ധ ശതകം, 318 റണ്‍സിന് ഓള്‍ഔട്ടായി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ വിന്‍ഡീസ് 318 റണ്‍സിന് ഓള്‍ഔട്ട്. 204 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ വിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 318 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 114 റണ്‍സ് ലീഡ് ടീം നേടിയിട്ടുണ്ട്.

ക്രെയിഗ് ബ്രാത്ത്‍വൈറ്റിന്റെയും(65) ഷെയിന്‍ ഡോവ്റിച്ചിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം റോഷ്ടണ്‍ ചേസ്(47), ഷമാര്‍ ബ്രൂക്ക്സ്(39) എന്നിവരുടെ പ്രകടനങ്ങളാണ് വിന്‍ഡീസിന് കരുത്ത് പകര്‍ന്നത്. ഷെയിന്‍ ഡോവ്റിച്ച് 61 റണ്‍സ് നേടി ഇന്നിംഗ്സിലെ ഒമ്പതാം വിക്കറ്റായി വീണു.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് നാലും ജെയിംസ് ആന്‍ഡേഴ്സണ്‍ 3 വിക്കറ്റും ഡൊമിനിക് ബെസ്സ് 2 വിക്കറ്റും നേടി. മാര്‍ക്ക് വുഡിന് ഒരു വിക്കറ്റ് ലഭിച്ചു.

Previous articleമാർസെലോയ്ക്ക് പരിക്ക്, ലാലിഗയിൽ ഈ സീസണിൽ കളിക്കില്ല
Next articleസോബേഴ്സിന് ശേഷം വേഗത്തില്‍ ടെസ്റ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റും നേടുന്ന താരമായി ബെന്‍ സ്റ്റോക്സ്