മാർസെലോയ്ക്ക് പരിക്ക്, ലാലിഗയിൽ ഈ സീസണിൽ കളിക്കില്ല

കിരീടത്തോട് അടുക്കുന്ന റയൽ മാഡ്രിഡിന് ആശങ്ക നൽകുന്ന വാർത്തയാണ് വരുന്നത്. അവരുടെ പ്രധാന ലെഫ്റ്റ് ബാക്കായ മാർസെലോയ്ക്ക് പരിക്കേറ്റിരിക്കുക ആണ്. ഇടം കാലിന്റെ മസിലിന് പരിക്കേറ്റ മാർസെലോ മൂന്ന് ആഴ്ചയോളം പുറത്തിരിക്കും എന്നാണ് ക്ലബ് പറയുന്നത്. ഇതോടെ ലാലിഗയിൽ ഇനി ഈ സീസണിൽ മാർസെലോ കളിക്കില്ല.

ഇനി ലാലിഗയിൽ നാലു മത്സരങ്ങൾ കൂടെ റയലിന് ലാലിഗയിൽ ഉണ്ട്. സിദാന്റെ പ്രിയ ലെഫ്റ്റ് ബാക്കിന്റെ അഭാവം ക്ലബിനെ വലച്ചേക്കും. ബാഴ്സലോണയേക്കാൾ ഒരു പോയന്റിന്റെ ലീഡ് ഉള്ള റയൽ മാഡ്രിഡ് ഇന്ന് അലാവസിനെ നേരിടാൻ ഇറങ്ങുക ആണ്. ഇനി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന് മുമ്പ് പരിക്ക് മാറി എത്തുക ആയിരിക്കും മാർസെലോയുടെ ലക്ഷ്യം.

Previous articleനുനോ സാന്റോയ്ക്ക് പ്രീമിയർ ലീഗ് മാനേജർ അവാർഡ്
Next articleഷെയിന്‍ ഡോവ്‍റിച്ചിന് അര്‍ദ്ധ ശതകം, 318 റണ്‍സിന് ഓള്‍ഔട്ടായി വിന്‍ഡീസ്