രണ്ടിന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായി ഷാന്‍ മസൂദ്, തുടര്‍ച്ചയായ മൂന്നാമത്തെ ഡക്ക്

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ ഇരു ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായി ഷാന്‍ മസൂദ്. ബേ ഓവലിലെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ താരത്തിന്റെ ഇത് മൂന്നാമത്തെ പൂജ്യത്തിന് പുറത്താകലാണ്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 8/1 എന്ന നിലയിലാണ്.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ 354 റണ്‍സ് കൂടി നേടേണ്ടതുണ്ട്. കൈല്‍ ജാമിസണിന് ആണ് മസൂദിന്റെ വിക്കറ്റ് ലഭിച്ചത്. ആബിദ് അലി(7*), മുഹമ്മദ് അബ്ബാസ്(1*) എന്നിവരാണ് പാക്കിസ്ഥാനായി ക്രീസിലുള്ളത്.