വേദി മാറ്റം, അഫ്ഗാനിസ്ഥാന്‍ – അയര്‍ലണ്ട് പരമ്പര സംശയത്തില്‍

- Advertisement -

യുഎഇയില്‍ നിശ്ചയിച്ച അഫ്ഗാനിസ്ഥാന്‍ – അയര്‍‍ലണ്ട് പരമ്പര വേദി മാറ്റം സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സംശയത്തിലാണെന്ന് സൂചന. നേരത്തെ നിശ്ചയിച്ച വേദി പ്രകാരം അയര്‍ലണ്ട് നേരത്തെ തന്നെ യുഎഇയില്‍ എത്തിയെങ്കിലും അഫ്ഗാനിസ്ഥാന്‍ ടീമിന് വിസ ലഭിയ്ക്കാത്തതിനാല്‍ ടീം മത്സരം ഒമാനിലേക്ക് മാറ്റുന്നതായി അറിയിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍ നാളെ ഒമാനിലേക്ക് യാത്രയാകുമെന്നാണ് ടീമിന്റെ മീഡിയ മാനേജര്‍ ഹികാമത് ഹസ്സന്‍ വ്യക്തമാക്കിയത്. എന്നാല്‍ അയര്‍ലണ്ട് മീഡിയ മാനേജര്‍ ക്രെയിഗ് ഈസ്ഡൗണ്‍ തങ്ങള്‍ വേദി മാറ്റം സംബന്ധിച്ച് ഒരു തീരുമാനത്തിനോടും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

നേരത്തെ നിശ്ചയിച്ച പ്രകാരം ടീം അബു ദാബിയില്‍ എത്തിയെന്നും ഇനി അവസാന നിമിഷം ഒമാനാണ് വേദിയെന്ന് പറയുന്നതിനോട് അംഗീകരിക്കുവാന്‍ സാധ്യമല്ലെന്നും ഈസ്ഡൗണ്‍ അഭിപ്രായപ്പെട്ടു.

ജനുവരി 18, 21, 23 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്.

Advertisement