ഡേവിഡ് വാർണർ മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ

ഇന്ത്യക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ കളിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ വാർണർ കളിച്ചിരുന്നില്ല. ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെയാണ് വാർണർക്ക് പരിക്കേറ്റത്.

മൂന്നാം ടെസ്റ്റിന് വേണ്ടി കളിക്കാൻ ഡേവിഡ് വാർണർ കഠിന പരിശീലനത്തിൽ ആണെന്നും താരം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നും ലാങ്ങർ പറഞ്ഞു. എന്നാൽ താരം ടീമിൽ ഉണ്ടാക്കുമോ എന്നത് പരിശീലന സെഷൻ കഴിഞ്ഞതിന് ശേഷം മാത്രം തീരുമാനിക്കുകയെന്നും എന്നാൽ താരത്തെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലാങ്ങർ പറഞ്ഞു. നിലവിൽ 4 മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്.

Comments are closed.