CricketFeatured

ഷമിയെ പോലൊരു ബൗളറെ സൃഷ്ടിക്കാൻ ഒരു പരിശീലകനും ആകില്ല എന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച്

മുഹമ്മദ് ഷമി ഒരു ഫാസ്റ്റ് ബൗളിംഗ് “കലാകാരൻ” അണ് എന്ന് ഇന്ത്യയുടെ ബൗളിംഗ് കോച്ച് പരാസ് മാംബ്രെയുടെ. സ്ട്രൈറ്റ് ആയ സീം പൊസിഷനിൽ സ്ഥിരമായി പന്ത് ലാൻഡ് ചെയ്യാനുള്ള മുഹമ്മദ് ഷമിയുടെ അസാധാരണമായ കഴിവ് സമാനതകളില്ലാത്തതാണ് എന്നും മാംബ്രെ പറഞ്ഞു.

ഷമി 23 11 15 22 28 35 397

“ഷമിയെപ്പോലെ ഒരു ബൗളറെ സൃഷ്ടിക്കാൻ പരിശീലകർക്ക് കഴിയുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ, ഞാൻ കള്ളം പറയുകയാകും. ഓരോ തവണയും ഒരു ബൗളർക്ക് സ്ട്രൈറ്റായ സീമിൽ എറിയിക്കാൻ പരിശീലകർക്ക് കഴിയുമെങ്കിൽ, ലോകത്തിലെ മറ്റെല്ലാ ബൗളർമാരും ഷമിയാകുമായിരുന്നു” മാംബ്രെ പിടിഐയോട് പറഞ്ഞു.

“അതിശക്തമായ കഠിനാധ്വാനം കൊണ്ട് ഷമി സ്വായത്തമാക്കിയ ഒരു സ്കിൽ ആണ് ഇത്. പല ബൗളർമാർക്കും, അവർ സീമിൽ ഡെലിവറികൾ ഇറക്കിയാലും, പിച്ചിംഗിന് ശേഷം പന്ത് നേരെയാകുന്നത് കാണും, ”മാംബ്രെ കൂട്ടിച്ചേർത്തു.