ഇന്ത്യക്ക് എതിരായ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ആണ് ഫേവറിറ്റ്സ് എന്ന് ആകാശ് ചോപ്ര

Newsroom

Picsart 23 11 19 21 48 21 034
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ആയിരിക്കും മൂന്ന് ഫോർമാറ്റുകളിലും ഫേവറിറ്റ്സ് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. തങ്ങളുടെ മികച്ച ടീമിനെ അയക്കാത്തതിനാൽ ഒരു ഫോർമാറ്റിലും ഇന്ത്യ പരമ്പര ക്ലീൻസ്വീപ്പ് ചെയ്യാൻ സാധ്യതയില്ലെന്ന് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.

ഇന്ത്യ 23 11 03 12 21 18 446

“എവിടെയും ക്ലീൻ സ്വീപ്പിനുള്ള അവസരം ഞാൻ കാണുന്നില്ല. ഞങ്ങൾക്ക് ഏകദിനത്തിൽ മികച്ച ടീമല്ല കളിക്കുന്നത്, അവരും മികച്ച ടീമായി അല്ല കളിക്കുന്നത്. എന്നിരുന്നാലും, സാഹചര്യങ്ങൾ അവർക്ക് അനുകൂലമായിരിക്കും” തന്റെ യൂട്യൂബ് ചാനലിൽ ചോപ്ര പറഞ്ഞു.

“ഈ മുഴുവൻ പരമ്പരയിലും ഞാൻ ദക്ഷിണാഫ്രിക്കയെ ഫേവറിറ്റുകളായി കാണുന്നു. പക്ഷേ കുറച്ച് മത്സരങ്ങൾ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പോകുന്നത് ഞാൻ കാണുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു