മൊഹമ്മദ് ഷമി കൊറോണ പോസിറ്റീവ്, ഇന്ത്യൻ ടീമിൽ പകരക്കാരൻ

ഇന്ത്യൻ പേസർ മൊഹമ്മദ് ഷമിക്ക് തിരിച്ചടി. അദ്ദേഹം കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇതോടെ ഷമി പുറത്തായി. ഇന്ന് മൊഹാലിയിൽ എത്തിയ ഇന്ത്യൻ ടീമിൽ ഷമി ഇല്ലായിരുന്നു.

ഷമി

ഷമിക്ക് പകരം ഉമേഷ് യാദവ് ടീമിൽ ഇടം പിടിച്ചു. ടി20 ഇന്ത്യൻ ടീമിലേക്ക് ദീർഘകാലത്തിനു ശേഷമായിരുന്നു ഷമി തിരികെ എത്തുന്നത്. ആ സമയത്ത് ഇങ്ങനെ ഒരു തിരിച്ചടി ഏറ്റത് ഷമിക്ക് വലിയ തിരിച്ചടിയാകും. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ലോകകപ്പിന് ശേഷം ഷമി ഇന്ത്യക്കായി ടി20 കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കകും എതിരായ പരമ്പരകൾക്കായുള്ള ടി20 സ്ക്വാഡിൽ താരം ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ ഷമി കളിക്കും എന്നാണ് പ്രതീക്ഷ. ലോകകപ്പ് സ്റ്റാൻബൈ താരങ്ങളുടെ കൂട്ടത്തിലും ഷമി ഉണ്ട്‌