ലങ്കാഷയറിനെ വീഴ്ത്തി കെന്റിന് കിരീടം, 1978ന് ശേഷം കെന്റ് ചാമ്പ്യന്മാരാകുന്നത് ഇതാദ്യം

റോയൽ ലണ്ടന്‍ വൺ-ഡേ കപ്പ് ഫൈനലില്‍ ലങ്കാഷയറിനെതിരെ 21 റൺസ് വിജയം നേടി കെന്റ്. 1978ന് ശേഷം അവരുടെ ആദ്യ ലിസ്റ്റ് എ കിരീടം ആണ് ഇത്. എട്ട് ഫൈനലുകളിൽ ഇതിന് മുമ്പ് എത്തിയെങ്കിലും എട്ടിലും പരാജയം ആയിരുന്നു കെന്റിനെ കാത്തിരുന്നത്.

നോട്ടിംഗാംഷയറിൽ നിന്ന് ലോണിലെത്തിയ 20 വയസ്സുകാരന്‍ ജോയ് എവിസൺ ആണ് കെന്റിനായി തിളങ്ങിയ താരം. 50 ഓവിൽ കെന്റ് 306/6 എന്ന സ്കോര്‍ നേടിയപ്പോള്‍ എവിസൺ 97 റൺസുമായി ടോപ് സ്കോറര്‍ ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കാഷയര്‍ 48.4 ഓവറിൽ 285 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.