സന്നാഹ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം, ഗോളുമായി വി പി സുഹൈർ

Img 20220918 114621

ഐ എസ് എല്ലിനായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ ഇന്ന് കളിച്ച സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ വിജയം നേടി. കൊൽക്കത്തൻ ക്ലബായ ജോർജ്ജ് ടെലിഗ്രാഫിനെ നേരിട്ട ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ന്യൂടൗൺ നാഷണൽ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മലയാളി താരം വി പി സുഹൈർ ഗോളുമായി തിളങ്ങി.

സുഹൈർ

വി പി സുഹൈറിനെ കൂടാതെ വിദേശ താരം എലിയാണ്ട്രോയും മഹേഷ് സിങും ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടി. ഒക്ടോബർ 7ന് കേരള ബ്ലാസ്റ്റേഴ്സിനെ ആണ് ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ നേരിടേണ്ടത്.