“സഞ്ജുവിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കണം, അല്ലായെങ്കിൽ കളിപ്പിക്കരുത്”

Newsroom

Sanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

സഞ്ജു സാംസണെ അവസാനം ഇറക്കുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം അഭിഷേക് നായർ. സഞ്ജുവിനെ ലോവർ-മിഡിൽ ഓർഡറിൽ അയച്ച് ടീം താരത്തെ മോശം രീതിയിൽ കൈകാര്യം ചെയ്യുകയാണ് എന്ന് അഭിഷേക് പറഞ്ഞു.

സഞ്ജു 23 06 24 00 29 28 997

“നിങ്ങൾക്ക് സഞ്ജു സാംസണെ നന്നായി ഉപയോഗിക്കണമെങ്കിൽ മൂന്നാം നമ്പറിൽ അദ്ദേഹത്തെ അയക്കൂ, കാരണം അതാണ് അവന്റെ നമ്പർ. അവൻ അതിൽ പരിചിതനാണ്, അവൻ അവിടെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്,
ആ സ്ഥാനത്ത് അല്ലെങ്കിൽ അവനെ കളിപ്പിക്കരുത് ” ജിയോസിനിമയിൽ അഭിഷേക് നായർ പറഞ്ഞു.

“അദ്ദേഹത്തെ അഞ്ചാമതോ ആറാമതോ അയക്കാനാണ് എങ്കിൽ പകരം റിങ്കു സിംഗിനെ കളിപ്പിക്കുക. നിങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സാംസണെ കളിപ്പിക്കുക ആണെങ്കിൽ, പവർപ്ലേയിൽ ഷോട്ടുകൾ കളിക്കുകയും പിന്നീട് സ്പിന്നർമാരെ കളിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക് അവനിൽ നിന്ന് കൂടുതൽ നല്ല ഇന്നിംഗ്സ് ലഭിക്കും. അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ”മുൻ ഇന്ത്യൻ ബാറ്റർ പറഞ്ഞു.