വനിന്ദു ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Newsroom

Picsart 23 08 15 11 20 15 812
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ തന്റെ കരിയർ തുടരാൻ വേണ്ടിയാണ് താരം ടെസ്റ്റിൽ നിന്ന് വിരമിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഒരു കത്തിലൂടെ ഹസരംഗ തന്റെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചു. പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദേശീയ ടീമിന് തന്റെ ഏറ്റവും മികച്ച സംഭാവന നൽകാനുമാണ് ഈ തീരുമാനം എടുക്കുന്നത് എന്ന് അദ്ദേഹം കത്തിൽ പറയുന്നു.

Picsart 23 08 15 11 20 30 980

“ഞങ്ങൾ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കും, ഞങ്ങളുടെ വൈറ്റ്-ബോൾ പദ്ധതികളുടെ മുന്നോട്ടുള്ള ഒരു സുപ്രധാന ഭാഗമാണ് ഹസരംഗയെന്ന് ഉറപ്പുണ്ട്,” ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ശ്രീ ആഷ്ലി ഡി സിൽവ പറഞ്ഞു. ഓൾറൗണ്ടർ ശ്രീലങ്കയ്ക്കായി നാല് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 26 കാരനായ താരം 48 ഏകദിനങ്ങളിലും 58 ടി20 ഐ മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.