ചെറുത്ത് നില്പുമായി സാം കറനും മോയിന്‍ അലിയും, ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ന്നതിനു ശേഷം മധ്യനിരയുടെ സഹായത്തോടെ നൂറ് റണ്‍സ് കടന്ന ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയിരിക്കുന്നത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. 36/4 എന്ന നിലയില്‍ നിന്ന് കരകയറുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 86/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ മോയിന്‍ അലിയും സാം കറനും ചേര്‍‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 53 റണ്‍സ് കൂടി ചേര്‍ന്ന് ചായയ്ക്കായി പിരിയുമ്പോള്‍ 139/6 എന്ന നിലയിലാണ്.

ബെന്‍ സ്റ്റോക്സ്(23), ജോസ് ബട്‍ലര്‍(21) എന്നിവര്‍ പുറത്തായ ശേഷം ഇപ്പോള്‍ ക്രീസില്‍ 30 റണ്‍സുമായി മോയിന്‍ അലിയും 27 റണ്‍സ് നേടിയ സാം കറനുമാണ് നില്‍ക്കുന്നത്. രണ്ടാം സെഷനില്‍ വീണ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റും നേടിയത് മുഹമ്മദ് ഷമിയാണ്. ജസ്പ്രീത് ബുംറ രണ്ടും ഇഷാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous article4×400 റിലേയില്‍ വനിതകള്‍ക്ക് സ്വര്‍ണ്ണം, പുരുഷന്മാര്‍ക്ക് വെള്ളി
Next articleചാമ്പ്യൻസ് ലീഗ് അവാർഡിൽ റയൽ മാഡ്രിഡ് ആധിപത്യം