4×400 റിലേയില്‍ വനിതകള്‍ക്ക് സ്വര്‍ണ്ണം, പുരുഷന്മാര്‍ക്ക് വെള്ളി

- Advertisement -

മലയാളി സാന്നിധ്യമുള്ള ഇന്ത്യന്‍ റിലേ ടീമിനു ഏഷ്യന്‍ ഗെയിംസ് അത്‍ലറ്റിക്സിന്റെ അവസാന ദിവസം സ്വര്‍ണ്ണവും വെള്ളിയും. വനിതകളുടെ 4×400 മീറ്ററില്‍ ഹിമ ദാസ്, എംആര്‍ പൂവമ്മ, സരിതബെന്‍ ലക്ഷ്മണ്‍ഭായി, വിസ്മയ എന്നിവര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ നിന്ന് വെള്ളിയാണ് ഇന്ത്യ സ്വന്തമാക്കിയത്.

3:28:72 എന്ന സമയത്തില്‍ റേസ് പൂര്‍ത്തിയാക്കി ഇന്ത്യ ബഹ്റൈനെയും വിയറ്റ്നാമിനെയും പിന്തള്ളി സ്വര്‍ണ്ണം സ്വന്തമാക്കി. മുഹമ്മദ് അവസ് യഹിയ, കുഞ്ഞു മുഹമ്മദ്, ധരുണ്‍ അയ്യാസ്വാമി, അരോകിയ രാജീവ് എന്നിവരടങ്ങിയ പുരുഷ ടീം 3:01:85 മിനുട്ടില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് വെള്ളി നേടിയത്.

സ്വര്‍ണ്ണം നേടിയ ഖത്തര്‍ 3:00:56 എന്ന സമയത്തില്‍ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡ് നേടിയ മത്സരത്തില്‍ ജപ്പാനാണ് വെങ്കലം.

Advertisement