ചാമ്പ്യൻസ് ലീഗ് അവാർഡിൽ റയൽ മാഡ്രിഡ് ആധിപത്യം

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ വാരികൂട്ടി റയൽ മാഡ്രിഡ്.  മികച്ച ഗോൾ കീപ്പർ, മികച്ച പ്രതിരോധ താരം, മികച്ച മിഡ്‌ഫീൽഡർ, മികച്ച ഫോർവേഡ് എന്നി അവാർഡുകളാണ് റയൽ മാഡ്രിഡ് താരങ്ങൾ വാരികൂട്ടിയത്. അവാർഡ് പട്ടികയിൽ എല്ലാ അവാർഡുകളും റയൽ മാഡ്രിഡ് താരങ്ങൾക്കാണ്.

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോള കീപ്പറായി റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്‌ലർ നവാസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് കിരീടം നേടുമ്പോൾ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.

റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റാമോസാണ് മികച്ച പ്രതിരോധ താരം. റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ കൂടിയായ റാമോസ് മികച്ച പ്രകടനമാണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ പുറത്തെടുത്തത്. മികച്ച മിഡ്ഫീൽഡറും റയൽ മാഡ്രിഡിന്റെ ലുക്കാ മോഡ്രിച്ചാണ്. മോഡ്രിച്ചിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

മികച്ച ഫോർവേഡിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി. റയൽ മാഡ്രിഡ് ചാമ്പ്യന്മാരായ സീസണിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.

 

Previous articleചെറുത്ത് നില്പുമായി സാം കറനും മോയിന്‍ അലിയും, ഇംഗ്ലണ്ട് പൊരുതുന്നു
Next articleഇംഗ്ലണ്ടിനെ രക്ഷിച്ച് സാം കറന്‍, അവസാന വിക്കറ്റായി മടക്കം