രണ്ടാം സെഷനിൽ ശ്രീലങ്കന്‍ ബാറ്റിംഗ് തകര്‍ന്നു, റോസ്ടൺ ചേസിന് അഞ്ച് വിക്കറ്റ്

Rostonchase

രണ്ടാം സെഷനിൽ ശക്തമായ തിരിച്ചുവരവ് നടത്തി വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍. ശ്രീലങ്കയുടെ അവശേഷിക്കുന്ന് നാല് വിക്കറ്റുകള്‍ ജോമൽ വാരിക്കനും റോസ്ടൺ ചേസും ചേര്‍ന്ന് രണ്ടാം സെഷനിൽ നേടുകയായിരുന്നു.

Jomelwarrican

അവസാന വിക്കറ്റിൽ ലസിത് എംബുൽദേനിയയും(17) പ്രവീൺ ജയവിക്രമയും ചേര്‍ന്ന് നേടിയ 25 റൺസ് കൂട്ടുകെട്ടാണ് ടീമിനെ 386 റൺസിലേക്ക് എത്തിച്ചത്. ദിനേശ് ചന്ദിമൽ 45 റൺസ് നേടിയപ്പോള്‍ റോസ്ടൺ ചേസ് അഞ്ചും ജോമൽ വാരിക്കന്‍ 3 വിക്കറ്റും നേടി.

ലഞ്ചിന് പിരിയുമ്പോള്‍ 341/6 എന്ന നിലയിലായിരുന്ന ശ്രീലങ്കയ്ക്ക് അടുത്ത നാല് വിക്കറ്റ് 45 റൺസ് നേടുന്നതിനിടെയാണ് നഷ്ടമായത്.

Previous articleടി20യിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ
Next article“2031ലും ക്രൂസ് മോഡ്രിച് കസമീറോ സഖ്യം ഇതേ ലെവലിൽ ഉണ്ടാകും” – ആഞ്ചലോട്ടി