ടി20യിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ

Kohlirohit

ഇന്ത്യക്ക് വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ 50ൽ കൂടുതൽ റൺസ് എടുത്ത താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡാണ് രോഹിത് ശർമ്മ ന്യൂസിലാൻഡിനെതിരെ മറികടന്നത്. മത്സരത്തിൽ 31 പന്തിൽ 56 റൺസ് എടുത്ത രോഹിത് ശർമ്മ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക്വഹിച്ചിരുന്നു.

ഇന്നലത്തെ പ്രകടനം ഇന്ത്യൻ ജേഴ്സിയിൽ രോഹിത് ശർമ്മയുടെ 50ൽ കൂടുതൽ റൺസ് എടുത്ത 30മത്തെ മത്സരമായിരുന്നു. മുൻ ടി20 ക്യാപ്റ്റൻ വിരാട് കോഹ്‌ലി 29 തവണയാണ് 50ൽ കൂടുതൽ റൺസ് ഇന്ത്യക്ക് വേണ്ടി ടി20യിൽ സ്വന്തമാക്കിയത്. മത്സരത്തിൽ 73 റൺസിന്റെ അനായാസ ജയം സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലാൻഡിനെതിരായ പരമ്പര 3-0ന് സ്വന്തമാക്കിയിരുന്നു.

Previous article“ഫെലിക്സിന് വിലപിടിപ്പുള്ള ഒരു ബൂട്ട് വാങ്ങിക്കൊടുക്കും എന്ന് താൻ വാക്ക് കൊടുത്തിരുന്നു” – ജോസെ
Next articleരണ്ടാം സെഷനിൽ ശ്രീലങ്കന്‍ ബാറ്റിംഗ് തകര്‍ന്നു, റോസ്ടൺ ചേസിന് അഞ്ച് വിക്കറ്റ്