“2031ലും ക്രൂസ് മോഡ്രിച് കസമീറോ സഖ്യം ഇതേ ലെവലിൽ ഉണ്ടാകും” – ആഞ്ചലോട്ടി

20211122 133323

റയലിന്റെ മിഡ്ഫീൽഡ് ത്രയങ്ങളായ കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവർ തുടരുന്ന മികവ് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് പരിശീലകൻ ആഞ്ചലോട്ടി. ഒരു കോച്ച് എന്ന നിലയിൽ തനിക്ക് അവരോട് കൂടുതൽ ഒന്നും പറയേണ്ടതില്ലെന്ന് പരിശീലകൻ പറയുന്നു. ഈ മൂന്ന് മിഡ്‌ഫീൽഡർമാർക്കു. 2031-ലും ഈ നിലയിൽ തുടരാനാകുമെന്ന് ഇറ്റാലിയൻ കോച്ച് തമാശയായി പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരാണ്. അവർ മൂവരും കളിക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു, കാരണം ഞാൻ അവരോട് ആവശ്യപ്പെടാത്ത കാര്യങ്ങൾ വരെ അവർ ചെയ്യുന്നു” ആഞ്ചലോട്ടി പറഞ്ഞു.

“അവർ പണ്ടും ഇതേ മികവിൽ ഉണ്ടായിരുന്നു, അവർ ഇപ്പോഴുമുണ്ട്, ഭാവിയിലേക്ക് ഞങ്ങൾക്ക് [എഡ്വാർഡോ] കാമവിംഗയും [ഫെഡെ] വാൽവെർഡെയും [അന്റോണിയോ] ബ്ലാങ്കോയും ഉണ്ട്. .” ആഞ്ചലോട്ടി പറയുന്നു.

Previous articleരണ്ടാം സെഷനിൽ ശ്രീലങ്കന്‍ ബാറ്റിംഗ് തകര്‍ന്നു, റോസ്ടൺ ചേസിന് അഞ്ച് വിക്കറ്റ്
Next articleഭേദപ്പെട്ട തുടക്കത്തിന് ശേഷം താളം തെറ്റി ബംഗ്ലാദേശ് ബാറ്റിംഗ്