തനിക്ക് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുവാന്‍ ഏറെ ഇഷ്ടം, മികച്ച പ്രകടനങ്ങള്‍ പുറത്ത് വരിക മികച്ച ടീമുകള്‍ക്കെതിരെ

- Advertisement -

മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോളാണ് ഒരു താരത്തില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ പുറത്ത് വരികയെന്നും അതിനാല്‍ തന്നെ തനിക്ക് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത് ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഓസ്ട്രേലിയയില്‍ ചെന്ന് വിജയം കൈവരിച്ച ഇന്ത്യയുടെ 2018-19 സീസണിലെ ടെസ്റ്റ് ഏകദിന ടീമില്‍ അംഗമായിരുന്നു രോഹിത് ശര്‍മ്മ.

ഓസ്ട്രേലിയയ്ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്റേത്. 40 ഇന്നിംഗ്സുകളില്‍ നിന്ന് 2208 റണ്‍സാണ് രോഹിത് ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ തന്റെ കന്നി ഇരട്ട ശതകം ഉള്‍പ്പെടെ 8 ശതകങ്ങളാണ് രോഹിത് നേടിയിട്ടുള്ളത്. തനിക്കും ഇന്ത്യയ്ക്കെതിരെ കളിക്കുവാന്‍ ഏറെ ഇഷ്ടമാണെന്നും അവര്‍ക്കെതിരെ മികവ് പുലര്‍ത്തുക എന്നത് തന്റെയും എപ്പോളത്തെയും ആഗ്രഹമാണെന്ന് രോഹിത് ശര്‍മ്മയോടൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റില്‍ പങ്കെടുത്ത ഡേവിഡ് വാര്‍ണറും വ്യക്തമാക്കി.

Advertisement