ലിൻഡെലോഫ് പോര, മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയെ സെന്റർ ബാക്കിനെ തേടുന്നു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സെന്റർ ബാക്കിനെ തേടുന്നു. ഇപ്പോൾ ഹാരി മഗ്വയറും ലിൻഡെലോഫുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്. ഇതിൽ ലിൻഡെലോഫിന്റെ പ്രകടനം തൃപ്തികരമല്ലാത്തതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സെന്റർ ബാക്കിനെ തേടാൻ കാരണം. ലിൻഡെലോഫിന്റെ പിഴവിൽ ഈ സീസണിൽ യുണൈറ്റഡ് പലപ്പോഴും ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ട്.

നല്ലൊരു സെന്റർ ബാക്കിനെ കൊണ്ടു വന്ന് ലിൻഡെലോഫിന് കൂടുതൽ വെല്ലുവിളി ഉയർത്താൻ ആകും യുണൈറ്റഡ് ശ്രമം. എറികെ ബയി, ടുവൻസെബെ എന്നിവർ കൂടെ സെന്റർ ബാക്കിൽ പ്രതീക്ഷയായി ഉണ്ട് എങ്കിലും പുതിയ സെന്റർ ബാക്കിനെ എത്തിക്കാൻ തന്നെയാണ് യുണൈറ്റഡ് ശ്രമം. നാപ്പോളി താരം കൗലിബലി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസ്റ്റിലെ പ്രധാനി. അത് നടന്നില്ല എങ്കിൽ മാത്രമെ യുണൈറ്റഡ് വേറെ ഒരു സെന്റർ ബാക്കിനായി ശ്രമിക്കുകയുള്ളൂ‌

Advertisement