CricketFeaturedIndian Premier League

മത്സരിച്ച് ബാറ്റ് വീശി രോഹിത്തും റിക്കൽട്ടണും, മിന്നും വിജയവുമായി മുംബൈ

Rohitsharma

ഐപിഎലിൽ ലക്നൗവിനെതിരെ കൂറ്റന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ 228 റൺസ് നേടിയപ്പോള്‍ റയാന്‍ റിക്കൽട്ടണും രോഹിത് ശര്‍മ്മയും നൽകിയ മികച്ച തുടക്കത്തിന്റെ അടിത്തറയിൽ മുംബൈയ്ക്ക് 18.4 ഓവറിൽ വിജയം കുറിയ്ക്കാനായി. 4 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈയുടെ വിജയം.

റയാന്‍ റിക്കൽട്ടണും രോഹിത് ശര്‍മ്മയും മത്സരിച്ച് ബാറ്റ് വീശിയപ്പോള്‍ മികച്ച തുടക്കമാണ് മുംബൈയ്ക്കായി ഈ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയത്. ആറോവര്‍ പിന്നിടുമ്പോള്‍ 71 റൺസായിരുന്ന മുംബൈ പത്തോവര്‍ പിന്നിടുമ്പോള്‍ 127 റൺസാണ് നേടിയത്.

Ryanrickleton

65 പന്തിൽ നിന്ന് 143 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ റയാന്‍ റിക്കൽട്ടണിനെ പുറത്താക്കി മൊഹ്സിന്‍ ഖാനാണ് തകര്‍ത്തത്. റിക്കൽട്ടൺ 32 പന്തിൽ നിന്ന് 83 റൺസാണ് നേടിയത്. അധികം വൈകാതെ 44 പന്തിൽ 84 റൺസ് നേടിയ രോഹിത് ശര്‍മ്മയെയും 11 റൺസ് നേടിയ തിലക് വര്‍മ്മയെയും മണിമാരന്‍ സിദ്ധാര്‍ത്ഥ് പുറത്താക്കി. മത്സരം അവസാന നാലോവറിലേക്ക് എത്തിയപ്പോള്‍ 39 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.

പ്രിന്‍സ് യാദവിനെ തൊട്ടടുത്ത ഓവറിൽ രണ്ട് ബൗണ്ടറിയ്ക്ക് പായിച്ച് നമന്‍ ധിര്‍ റൺസ് കണ്ടെത്തിയപ്പോള്‍ ഓവറിൽ നിന്ന് പിറന്ന 12 റൺസിന്റെ ബലത്തിൽ മുംബൈയുടെ ലക്ഷ്യം മൂന്നോവറിൽ 27 റൺസായി മാറി.

ഷമിയെറിഞ്ഞ 18ാം ഓവറിൽ നമന്‍ ധിര്‍ ഒരു സിക്സും സൂര്യകുമാര്‍ യാദവ് ഒരു ഫോറും നേടിയെങ്കിലും സ്കൈയുടെ വിക്കറ്റ് നേടി ഷമി തിരിച്ചടിച്ചു. ഓവര്‍ ബൗണ്ടറിയുമായി നമന്‍ ധിര്‍ അവസാനിപ്പിച്ചപ്പോള്‍ ഓവറിൽ നിന്ന് വന്നത് 16 റൺസാണ്. ഇതോടെ മുംബൈയുടെ ലക്ഷ്യം അവസാന രണ്ടോവറിൽ വെറും 11 റൺസായി മാറി.

അവേശ് ഖാനെ ഓവറിലെ നാലാം പന്തിൽ സിക്സര്‍ പറത്തി മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം സമ്മാനിയ്ക്കുകയായിരുന്നു.