മൊട്ടേരയിലെ പിച്ചിന് യാതൊരുവിധ പ്രശ്നവുമില്ലായിരുന്നുവെന്ന് രോഹിത് ശര്‍മ്മ

- Advertisement -

മൊട്ടേരയിലെ പിച്ച് ഇപ്പോള്‍ വിമര്‍ശനമുയരുന്ന തരത്തില്‍ മോശം പിച്ചായിരുന്നില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ബാറ്റ്സ്മാന്മാരുടെ പരാജയത്തിന് കാരണം പിച്ചല്ലെന്നും ഇരു വശത്തെയും ബാറ്റ്സ്മാന്മാര്‍ മോശം പ്രകടനം ആയിരുന്നുവെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

നിലയുറപ്പിക്കുവാനായാല്‍ റണ്‍സ് കണ്ടെത്താനാകുമെന്ന തരത്തിലുള്ള പിച്ചായിരുന്നു മൊട്ടേരയിലും ഇത്തരം പിച്ചില്‍ ശ്രദ്ധയോടെയും ക്ഷമയോടെയും ബാറ്റ്സ്മാന്മാര്‍ക്ക് നിലയുറപ്പിക്കുവാന്‍ സാധിച്ചാല്‍ റണ്‍സ് കണ്ടെത്താനാകുമെന്ന് രോഹിത് പറഞ്ഞു.

സാധാരണ രീതിയിലുള്ള ഇന്ത്യന്‍ വിക്കറ്റ് മാത്രമായിരുന്നു മൊട്ടേരയിലേതെന്ന് രോഹിത് പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ രോഹിത് 66 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ അതിവേഗത്തില്‍ 25 റണ്‍സുമാണ് രോഹിത് നേടിയത്.

Advertisement