തനിക്ക് ഈ ഫോം തുടരാന്‍ കഴിയണമെന്ന് ആഗ്രഹം – അക്സര്‍ പട്ടേല്‍

Axarpatel
- Advertisement -

രവീന്ദ്ര ജഡേജയുടെ പരിക്കാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അക്സര്‍ പട്ടേലിന് അവസരം തുറന്ന് നല്‍കിയത്. സ്ക്വാഡിലെത്തിയെങ്കിലും പരിക്ക് മൂലം ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ താരം പരിഗണിക്കപ്പെട്ടില്ലെങ്കിലും രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചതിന് ശേഷം താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ ഏഴ് വിക്കറ്റാണ് താരം നേടിയത്. അക്സര്‍ പട്ടേല്‍ രണ്ടാം ടെസ്റ്റിലാകട്ടെ ഇരു ഇന്നിംഗ്സുകളിലായി 11 വിക്കറ്റും നേടി. തന്റെ ഈ ഫോം തനിക്ക് ഇനിയും തുടരുവാന്‍ കഴിയണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അക്സര്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.

തനിക്ക് ബാറ്റ് കൊണ്ട് വലിയ സംഭാവനയൊന്നും ചെയ്യുവാനായില്ലെങ്കിലും ബോള്‍ കൊണ്ട് അതിന് സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് അക്സര്‍ പട്ടേല്‍ വ്യക്തമാക്കി. ബാറ്റ്സ്മാന്മാര്‍ക്ക് റൂം നല്‍കാതെ വിക്കറ്റ് ടു വിക്കറ്റ് എറിയുക എന്നതാണ് തന്റെ കരുത്തെന്ന് അക്സര്‍ പട്ടേല്‍ വ്യക്തമാക്കി.

Advertisement