ഓപണർ ആയി പത്തായിരം റൺസ്, സച്ചിന് പിറകെ രോഹിത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രാജ്യാന്തര ക്രിക്കറ്റിൽ ഓപണറായി പത്തായിരം റൺസ് തികച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമ്മ. ഇന്ന് ന്യൂസിലൻഡിനെതിരായുള്ള ഇന്നിങ്സോടെ ആണ് രോഹിത ഓപണർ എന്ന നിലയിൽ പത്തായിരം റൺസിൽ എത്തിയത്. 10000 റൺസിൽ ഓപണറായി എത്തുന്ന രണ്ടാമത്തെ വേഗതയേറിയ താരമാണ് രോഹിത്. 219 ഇന്നിങ്സിൽ നിന്നാണ് രോഹിത് പത്തായിരത്തിൽ എത്തിയത്.

214 ഇന്നിങ്സിൽ 10000 എത്തിയിട്ടുള്ള സച്ചിനാണ് വേഗത്തിൽ 10000ൽ എത്തിയ ഓപണർ. 10000 റൺസ് ഓപണറായി എടുക്കുന്ന നാലാമത്തെ ഇന്ത്യൻ താരം മാത്രമാണ് രോഹിത്. സച്ചിൻ, ഗവാസ്കർ, സെവാംഗ് എന്നിവരാണ് മുമ്പ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.