കാലിക്കറ്റ് മാരത്തോണിന്റെ ഭാഗമായി ‘ബ്ലൂ കോളർ’ – മാതൃക ശുചീകരണ യഞ്ജം നടത്തി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഐഐഎം കോഴിക്കോടിന്റെ കാലിക്കറ്റ് മാരത്തോൺ 2020 ന്റെ ഭാഗമായി മാതൃകാ ശുചിത്വ യഞ്ജം നടത്തി. നിറവ് വേങ്ങേരിയോട് ചേർന്നാണ് “ബ്ലൂ കോളർ” എന്ന പേരിൽ ശൂചിത്വ യഞ്ജം നടത്തിയത്. ഐ ഐ എം വിദ്യാർത്ഥികൾക്കും നിറവ് വേങ്ങേരിയുടെ വളണ്ടിയർമാർക്കും ഒപ്പം ലോ കോളേജ് , ഹോളി ക്രോസ്, എം ഇ എസ് കോളേജ് വിദ്യാർത്ഥികളും ദർശനം സാംസ്കാരിക വേദി, ഹരിത,വെളിച്ചം,റെസിഡൻസ് അസോസിയേഷനിലെ അംഗങ്ങളും പങ്കാളികളായി.

പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമായാണെന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് ബ്ലൂ കോളർ മാതൃകയാവുന്നത്. കോഴിക്കോടിന്റെ ചരിത്രമുറങ്ങുന്ന മിഠായി തെരുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് ബ്ലൂ കോളർ പദ്ധതിയിലൂടെ വൃത്തിയാക്കിയിരിക്കുകയാണ് വളണ്ടിയർമാർ. 2020 ഫെബ്രുവരി 23നാണ് കാലിക്കറ്റ് ബീച്ചിൽ നിന്നും കാലിക്കറ്റ് ഹാഫ് മാരത്തോൺ ആരംഭിക്കുക. ” Pursuit of happiness- healthy body, healthy mind” എന്നതാണ് ഇത്തവണത്തെ‌ മാരത്തോണിന്റെ തീം. 21 കിലോമീറ്റർ “ഹാഫ് മാരത്തോൺ” 10 കിലോമീറ്റർ “മിനി മാരത്തോൺ” 3 കിലോമീറ്റർ “ഡ്രീം റൺ” എന്നിങ്ങനെയുള്ള കാറ്റഗറിയിലാണ് കാലിക്കറ്റ് ഹാഫ് മാരത്തോൺ നടക്കുക.