പന്ത് വേറെ ലെവല്‍, അഹമ്മദാബാദില്‍ മിന്നും ടെസ്റ്റ് ശതകം നേടി താരം

Rishabhpant
- Advertisement -

അഹമ്മദാബാദ് ടെസ്റ്റില്‍ ഓള്‍ഔട്ട് ഭീഷണി നേരിട്ട ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്ത് ഋഷഭ് പന്ത്-വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട്. 146/6 എന്ന നിലയില്‍ വീണ ഇന്ത്യ രണ്ടാം സെഷന്റെ അവസാനത്തില്‍ 153/6 എന്ന നിലയിലായിരുന്നുവെങ്കില്‍ മൂന്നാം സെഷനില്‍ ഋഷഭ് പന്ത് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.

115 പന്തില്‍ നിന്ന് ശതകം നേടിയ പന്ത് ജോ റൂട്ടിനെ സിക്സര്‍ പറത്തിയാണ് തന്റെ ശതകനേട്ടം സ്വന്തമാക്കിയത്. 13 ഫോറും 2 സിക്സും അടക്കമായിരുന്നു പന്തിന്റെ ശതകം. 84.1 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 259/7 എന്ന നിലയില്‍ ആണ്. ശതകം നേടി അധികം വൈകാതെ താരം പുറത്താകുകയായിരുന്നു. 118 പന്തില്‍ നിന്ന് 101 റണ്‍സാണ് പന്ത് നേടിയത്. ആന്‍ഡേഴ്സണായിരുന്നു വിക്കറ്റ്.

113 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 40 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 54 റണ്‍സാണ് ലീഡുള്ളത്.

Advertisement