94ആം മിനുട്ടിൽ വിജയ ഗോൾ, ചർച്ചിൽ ബ്രദേഴ്സ് കുതിപ്പ് തുടരുന്നു

20210305 161150
- Advertisement -

ഐലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന ചർച്ചിൽ ബ്രദേഴ്സ് മറ്റൊരു വിജയം കൂടെ നേടി. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചർച്ചിൽ ഇന്ന് റിയൽ കാശ്മീരിനെയാണ് പരാജയപ്പെടുത്തിയത്. ഇന്ന് കാശ്മീരിനെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയുടെ അവസാനം ലുകയുടെ ഗോളിൽ ചർച്ചിൽ ബ്രദേഴ്സ് ആണ് ആദ്യം ലീഡ് നേടിയത്.

രണ്ടാം പകുതിയിൽ ലുക്മാനിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് റിയൽ കാശ്മീർ കളിയിലേക്ക് തിരികെ വന്നു. കളി സമനിലയിലേക്ക് പോവുകയാണ് എന്ന് തോന്നിയ സമയത്താണ് 94ആം മിനുട്ടിൽ മാർഷാലിന്റെ വക ചർച്ച ബ്രദേഴ്സിന്റെ വിജയ ഗോൾ വന്നത്. ഈ വിജയത്തോടെ ചർച്ചിൽ ബ്രദേഴ്സ് 25 പോയിന്റിൽ എത്തി. രണ്ടാമതുള്ള പഞ്ചാബിനെക്കാൾ ഏഴു പോയിന്റിന്റെ ലീഡ് ഇപ്പോൾ ചർച്ചിലിന് ഉണ്ട്.

Advertisement