ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ച് പന്ത് – സുന്ദര്‍ കൂട്ടുകെട്ട്

Pantsundar
- Advertisement -

ആദ്യ രണ്ട് സെഷനുകളില്‍ പ്രതിരോധത്തിലായ ഇന്ത്യയ്ക്ക് രണ്ടാം ദിവസം മേല്‍ക്കൈ നേടിക്കൊടുത്ത് ഋഷഭ് പന്ത് വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട്. 146/6 എന്ന നിലയിലേക്ക് വീണ് പ്രതിരോധത്തിലായ ഇന്ത്യയെ 113 റണ്‍സ് കൂട്ടുകെട്ടുമായി ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുമെന്ന ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും പന്ത് ശതകവും വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ അര്‍ദ്ധ ശതകവും തികച്ചാണ് ഇന്ത്യയെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 294/7 എന്ന നിലയിലാക്കിയത്. 89 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്.

118 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ഋഷഭ് പന്ത് ശതകം തികച്ചുടനെ മടങ്ങിയെങ്കിലും വാഷിംഗ്ടണ്‍ സുന്ദര്‍ അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. 60 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും 11 റണ്‍സുമായി അക്സര്‍ പട്ടേലും ആണ് രണ്ടാം ദിവസം ക്രീസില്‍ നില്‍ക്കുന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജാക്ക് ലീഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Advertisement