അഫ്ഗാനിസ്ഥാന്‍ 59 റൺസിന് പുറത്ത്, കൊടുങ്കാറ്റായി ഹാരിസ് റൗഫ്, പാക്കിസ്ഥാന് 142 റൺസ് വിജയം

Sports Correspondent

Harisrauf
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെ വലിയ വിജയവുമായി പാക്കിസ്ഥാന്‍. ശ്രീലങ്കയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 201 റൺസ് മാത്രമാണ് നേടിയതെങ്കിലും അഫ്ഗാനിസ്ഥാനെ 59 റൺസിലെറിഞ്ഞൊതുക്കി 142 റൺസിന്റെ കൂറ്റന്‍ വിജയം പാക്കിസ്ഥാന്‍ നേടി.

61 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പോരാട്ടം ആണ് പാക്കിസ്ഥാനെ 201 റൺസിലേക്ക് എത്തിച്ചത്. ഷദബ് ഖാന്‍ 39 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 30 റൺസും നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും മൊഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ വെറും 59 റൺസിന് 19.2 ഓവറിൽ പുറത്തായപ്പോള്‍ ഹാരിസ് റൗഫ് 5 വിക്കറ്റ് നേടി അഫ്ഗാനിസ്ഥാന്റെ നടുവൊടിക്കുകയായിരുന്നു.