നാല് പന്തിനിടെ മൂന്ന് വിക്കറ്റ്, ഗുജറാത്തിനെതരെ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 52/1 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് കേരളം നീങ്ങുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും നാല് പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ വീണ് കേരളം പ്രതിരോധത്തിലാകുകയായിരുന്നു. രാഹുല്‍(26), സച്ചിന്‍ ബേബി, സിജോമോന്‍ ജോസഫ്(8) എന്നിവരുടെ വിക്കറ്റുകളാണ് സ്കോര്‍ 52ല്‍ നില്‍ക്കെ കേരളത്തിനു നഷ്ടമായത്.

17 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു പ്രധാന സ്കോറര്‍. നാല് റണ്‍സ് വീതം നേടി സഞ്ജു സാംസണും വിനൂപ് മനോഹരനുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 15 ഓവര്‍ പിന്നിടുമ്പോള്‍ കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ് നേടിയിട്ടുള്ളത്. ഗുജറാത്തിനായി അര്‍സാന്‍ നാഗവാസ്വല്ല രണ്ടും റൂഷ് കലാരിയ ചിന്തന്‍ ഗജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.