ഡേവിഡ് സിൽവയ്ക്ക് മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ റെക്കോർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവ ഒരു പുതുയ റെക്കോർഡ് ഇട്ടു. മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സിയിൽ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ എന്ന റെക്കോർഡ് ആണ് സിൽവ കുറിച്ചത്. ഇന്നലെ സിൽവയുടെ 267ആമത് പ്രീമിയർ ലീഗ് മത്സരമായിരുന്നു. മുൻ മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ ജോ ഹാർട്ടിന്റെ റെക്കോർഡ് ആണ് സിൽവ ഇന്നലെ മറികടന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച താരമാണ് സിൽവ. സിറ്റിയുടെ എല്ലാ പ്രീമിയർ ലീഗ് കിരീടങ്ങളിലും സിൽവയുടെ പങ്ക് ഒഴിച്ചു കൂടാൻ പറ്റാത്തത് ആണ്.

സിറ്റിക്കായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചവർ;

സിൽവ – 267 മത്സരം
ജോ ഹാർട്ട് – 266 മത്സരം
കമ്പനി – 257 മത്സരം
റിച്ചാർഡ് ഡുണ്ണെ – 253 മത്സരം
സാബലെറ്റ – 230 മത്സരം
ടൂറെ – 230 മത്സരം
അഗ്വേറോ – 223 മത്സരം