അഞ്ചാം ദിവസം മഴ കാരണം അഫ്ഗാന്‍-ബംഗ്ലാദേശ് മത്സരം വൈകുന്നു

ചട്ടോഗ്രാമില്‍ ചരിത്ര വിജയം കുറിയ്ക്കുവാനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ പെയ്തിറങ്ങി മഴ. നാലാം ദിവസവും ആദ്യ സെഷന്‍ കളി ഇത് മൂലം നടന്നിരുന്നില്ല. സമാനമായ സ്ഥിതിയാണ് ഇപ്പോളും ഗ്രൗണ്ടില്‍. മത്സരത്തില്‍ 4 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ അഫ്ഗാനിസ്ഥാന് വിജയം കുറിയ്ക്കാം. 262 റണ്‍സാണ് ബംഗ്ലാദേശ് നേടേണ്ടത്. ക്രീസില്‍ 39 റണ്‍സുമായി ഷാക്കിബ് അല്‍ ഹസനും റണ്ണൊന്നുമെടുക്കാതെ സൗമ്യ സര്‍ക്കാരുമാണ് നില്‍ക്കുന്നത്.

3 വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനും രണ്ട് വിക്കറ്റുമായി സഹീര്‍ ഖാനും ആണ് അഫ്ഗാനിസ്ഥാന്റെ പ്രധാന വിക്കറ്റ് വേട്ടക്കാരായി മാറിയിരിക്കുന്നത്.