ശതകത്തിന് ശേഷം റിട്ടേര്‍ഡ് ഔട്ട് ആയി രാഹുൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൗണ്ടി സെലക്ട് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കെഎൽ രാഹുലിന്റെ ശതകത്തിന്റെ മികവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടി ഇന്ത്യ. 150 പന്തിൽ 101 റൺസ് രാഹുല്‍ നേടിയ ശേഷം റിട്ടേര്‍ഡ് ഔട്ട് ആയി താരം മടങ്ങുകയായിരുന്നു.

ആദ്യ സെഷനിൽ 80/3 എന്ന നിലയിലും രണ്ടാം സെഷനിൽ 188/4 എന്ന നിലയിലുമായിരുന്നു ഇന്ത്യ. രവീന്ദ്ര ജഡേജ 75 റൺസ് നേടി. കൗണ്ടി സെലക്ട് ഇലവന് വേണ്ടി ക്രെയിഗ് മൈല്‍സ് മൂന്നും ലിന്‍ഡൺ ജെയിംസ്, ലിയാം പാറ്റേര്‍സൺ-വൈറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.