നിര്‍ണ്ണായക ടി20, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Morganbabar

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായക ടി20 മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിര‍‍ഞ്ഞെടുത്ത് പാക്കിസ്ഥാന്‍. പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്. ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റന്‍സി ദൗത്യത്തിലേക്ക് ഓയിന്‍ മോര്‍ഗന്‍ തിരിച്ചെത്തുന്നു. പാക്കിസ്ഥാന്‍ നിരയിലേക്ക് ഉസ്മാന്‍ ഖാദിറും ഹസന്‍ അലിയും തിരികെ എത്തുന്നു. ഹാരിസ് റൗഫ്, അസം ഖാന്‍ എന്നിവര്‍ക്ക് പകരമാണ് ഇരുവരും ടീമിലേക്ക് എത്തുന്നത്. മോര്‍ഗനൊപ്പം ഡേവിഡ് വില്ലി ടീമിലേക്ക് എത്തുമ്പോള്‍ ടോം കറനും മാറ്റ് പാര്‍ക്കിന്‍സണും ടീമിൽ നിന്ന് പുറത്ത് പോകുന്നു.

പാക്കിസ്ഥാന്‍ : Mohammad Rizwan(w), Babar Azam(c), Sohaib Maqsood, Mohammad Hafeez, Fakhar Zaman, Shadab Khan, Imad Wasim, Hasan Ali, Shaheen Afridi, Usman Qadir, Mohammad Hasnain

ഇംഗ്ലണ്ട്: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Moeen Ali, Eoin Morgan(c), Liam Livingstone, Chris Jordan, David Willey, Adil Rashid, Saqib Mahmood

Previous articleശതകത്തിന് ശേഷം റിട്ടേര്‍ഡ് ഔട്ട് ആയി രാഹുൽ
Next articleലങ്കന്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് ദീപക് ചഹാര്‍