പിസിബിയുടെ ബയോ ബബിൾ കൈകാര്യം ചെയ്യുക റീസ്ട്രാറ്റ

ഐപിഎൽ 2020ലെ ബയോ ബബിൾ കൈകാര്യം ചെയ്ത റീസ്ട്രാറ്റയെ തന്നെ പാക്കിസ്ഥാൻ ബോര്‍ഡ് പിഎസ്എൽ യുഎഇ പതിപ്പിലെ ബയോ ബബിൾ കൈകാര്യം ചെയ്യുന്നതിനായി നിയമിച്ചു.

ഇന്ത്യയിലേക്ക് ഐപിഎൽ വന്നപ്പോൾ റീസ്ട്രാറ്റയെ ഈ ദൗത്യം ബിസിസിഐ ഏല്പിച്ചിരുന്നില്ല. പിന്നീട് ബയോ ബബിളിൽ കോവിഡ് വരികയും അതിന് ശേഷം ഐപിഎൽ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വരികയും ചെയ്തു.

ഐപിഎൽ 2020ലെ സൗകര്യങ്ങൾ വളരെ മികച്ചതായിരുന്നുവെന്നാണ് ടൂര്‍ണ്ണമെന്റുമായി സഹകരിച്ച ഏവരുടെയും അഭിപ്രായം. ഒരാൾക്ക് പോലും ബയോ ബബിളിനുള്ളിൽ നിന്ന് കോവിഡ് വന്ന സാഹചര്യം അവിടെയുണ്ടായില്ല എന്നത് എടുത്ത് പറയേണ്ട ഒന്നായിരുന്നു.

 

പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് ഷെഡ്യൂൾ തയ്യാര്‍, ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുക ജൂൺ 9ന്

പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിന്റെ യുഎഇ പതിപ്പിന്റെ ഷെഡ്യൾ തയ്യാര്‍. ജൂൺ 9ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് ജൂൺ 24ന് ഫൈനലോടെ അവസാനിക്കും. എല്ലാ മത്സരങ്ങളും അബു ദാബിയിലാണ് നടക്കുക. ഫെബ്രുവരിയിൽ കോവിഡ് മൂലം ടൂര്‍ണ്ണമെന്റ് നി‍ര്‍ത്തിവയ്ക്കുകയായിരുന്നു. മത്സരങ്ങള്‍ എല്ലാം പാക്കിസ്ഥാൻ സമയം രാത്രി 9ന് ആരംഭിയ്ക്കും. 6 ഡബിൾ ഹെഡര്‍ ദിവസങ്ങളും ടൂര്‍ണ്ണമെന്റിലുണ്ടാകും.

ഡബിൾ ഹെഡര്‍ മത്സരങ്ങൾ പാക്കിസ്ഥാൻ സമയം 6നും 11നും ആയാവും നടക്കുക.

താരങ്ങൾക്ക് വിസ നേടിക്കൊടുക്കുന്നതിലെ വീഴ്ച, ബോർഡിനോട് അതൃപ്തി അറിയിച്ച് സർഫ്രാസ് അഹമ്മദ്

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുവാനായി അബു ദാബിയിലേക്ക് യാത്രയാകേണ്ട താരങ്ങളുടെ വിസ കൃത്യമായി ശരിയാക്കുവാൻ ബോർഡിന് സാധിക്കാതെ വന്നതിലെ അതൃപ്തി രേഖപ്പെടുത്തി സർഫ്രാസ് അഹമ്മദ്. 15 താരങ്ങൾക്കൊപ്പം സർഫ്രാസും യാത്രയാകേണ്ടതായിരുന്നുവെങ്കിലും വിസ യഥാസമയം ലഭിക്കാത്തതിനാൽ താരം തിരികെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലത്തെ ഫ്ലൈറ്റിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ അഞ്ച് താരങ്ങൾക്ക് മാത്രമാണ് യാത്ര ചെയ്യുവാൻ അവസരം ലഭിച്ചതെന്നാണ് അറിയുവാൻ കഴിയുന്നത്.

താരം ഈ വിഷയത്തിലെ അതൃപ്തി ബോർഡിനെ അറിയിച്ചുവെന്നാണ് ലഭിയ്കകുന്ന വിവരം. അതേ സമയം ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ഉടമയും വിഷയത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചു. എന്നാൽ താൻ ബോർഡിന്റെ മുഖം രക്ഷിയ്ക്കാനായാണ് ഇതിൽ കൂടുതൽ പ്രതികരിക്കാത്തതെന്നും താരം പറഞ്ഞു. പാക്കിസ്ഥാൻ ബോർഡ് അവശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ച്ചറുകൾ ഇതുവരെ പുറത്ത് വിട്ടില്ലെന്നും താരങ്ങളുടെ വിസ യഥാസമയത്ത് ശരിയാക്കുന്നതിലും പാക്കിസ്ഥാൻ ബോർഡിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നാണ് പരക്കെയുള്ള ആരോപണം.

അതേ സമയം കോവിഡ് പ്രൊട്ടോക്കോൾ ലംഘനങ്ങളുണ്ടായാൽ ശക്തമായ നടപടികൾ ബോർഡ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചാൽ നാല് മത്സരങ്ങളിൽ നിന്ന് വിലക്കോ നൂറ് ശതമാനം മാച്ച് ഫീസോ പിഴ, പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കടുത്ത നിയന്ത്രണം

ജൂണിൽ വീണ്ടും ആരംഭിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബോർഡ്. യുഎഇയിൽ പുനരാരംഭിക്കുന്ന ടൂർണ്ണമെന്റിൽ കോവിഡ് പ്രൊട്ടോക്കോൾ ലംഘനം നടത്തുന്ന താരങ്ങൾക്ക് നാല് മത്സരങ്ങളിൽ വിലക്കോ 100 ശതമാനം മാച്ച് ഫീസ് പിഴയോ ഈടാക്കാനാണ് തീരുമാനം.

അബു ദാബിയിലാണ് മത്സരങ്ങൾ നടക്കുക. കറാച്ചിയിൽ ഫെബ്രുവരിയിൽ ആരംഭിച്ച പിഎസ്എൽ ബയോ ബബിളിനുള്ളിൽ കോവിഡ് വ്യാപിച്ചതിനാലാണ് നിർത്തിവെച്ചത്. താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ടീമംഗങ്ങൾക്കുമെല്ലാം ഈ നിയമം ബാധകമാണ്. ബയോ ബബിൾ ലംഘനങ്ങളെ മൂന്ന് തലത്തിലാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാത്തത്, കൈ സാനിറ്റൈസ് ചെയ്യാത്തത് എല്ലാം മൈനർ ബ്രീച്ചായും കോവിഡ് ലക്ഷണങ്ങൾ പങ്കുവെക്കാത്തതും ആർടിപിസിആർ ടെസ്റ്റിൽ കൃത്രിമം കാണിക്കുന്നതും മേജർ ബ്രീച്ചിൽ പെടും.

നസീം ഷായ്ക്ക് പിഎസ്എൽ കളിക്കുവാൻ അനുമതി നൽകി പാക്കിസ്ഥാൻ ബോർഡ്

പാക്കിസ്ഥാൻ പേസർ നസീം ഷായ്ക്ക് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ബയോ ബബിളിൽ ചേരുവാൻ അനുമതി നൽകി ബോർഡ്. നേരത്തെ കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചുവെന്ന് പറഞ്ഞ് താരത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിൻവലിച്ചിരുന്നു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ഹോട്ടൽ ബയോ ബബിളിൽ പ്രവേശിക്കുവാൻ താരത്തിന് അനുമതി കൊടുക്കുകയായിരുന്നു.

ആർടിപിസിആർ ടെസ്റ്റ് യഥാവിധം നൽകിയില്ല എന്നതായിരുന്നു നസീം ഷായ്ക്കെതിരെ പാക്കിസ്ഥാൻ ബോർഡ് കുറ്റകരമായി കണ്ടെത്തിയത്. 48 മണിക്കൂറിനുള്ള എടുത്ത റിപ്പോർട്ട് നൽകേണ്ടിടത്ത് താരം വളരെ പഴയ റിപ്പോർട്ട് നൽകുകയായിരുന്നു. താരത്തിനെതിരെ എടുത്ത നടപടി ശക്തമായ സന്ദേശമാണ് നൽകുന്നതെന്നാണ് ബോർഡ് പറഞ്ഞതെങ്കിലും ഇപ്പോൾ യുവതാരത്തിന് ഇളവ് നൽകുവാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.

ഞാനോ വഹാബ് റിയാസോ കാരണമല്ല പാക്കിസ്ഥാൻ സൂപ്പർ ലീഗ് മാറ്റി വെച്ചത് – ഡാരൻ സാമി

പാക്കിസ്ഥാനിൽ നടന്ന പിഎസ്എൽ ആദ്യ പാദം പാതി വഴിക്ക് നിർത്തേണ്ടി വന്നത് താനോ വഹാബ് റിയാസോ കാരണം അല്ലെന്ന് പറഞ്ഞ് ഡാരൻ സാമി. റിയാസും ഡാരൻ സാമിയും കോവിഡ് പ്രൊട്ടോക്കോളുകൾ ലംഘിച്ചുവെന്ന വാർത്തകൾ അന്ന് വന്നിരുന്നുവെങ്കിലും ടൂർണ്ണമെന്റ് നിർത്തിവയ്ക്കുവാൻ ഉള്ള സാഹചര്യമായി മാറിയത് ഇക്കാരണമാണെന്നതിൽ വ്യക്തതയില്ല.

പേഷ്വാർ സൽമിയുടെ മുഖ്യ കോച്ചായിരുന്നു സാമി. വഹാബ് റിയാസ് ആക്കട്ടെ ടീം നായകനും. ടീം ഉടമ ജാവേദ് അഫ്രീദിയെ പരിശീലനത്തിനിടെ കാണുവാനായി ഇവർ ബയോ ബബിൾ സുരക്ഷ ക്രമീകരണങ്ങളെ മറികടന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ഇരുവരും മൂന്ന് ദിവസം ഐസൊലേഷനിലേക്കും പിന്നീട് രണ്ട് കോവിഡ് നെഗറ്റീവ് ഫലത്തിന് ശേഷം മാത്രമേ കളിക്കാൻ യോഗ്യരാകു എന്നാണെങ്കിലും ഇരുവരും നേരെ ടീമിനൊപ്പം ചേരുകയായിരുന്നു.

ഞങ്ങളും ടീമുടയും രണ്ട് കോവിഡ് ടെസ്റ്റുകൾ നടത്തിയിരുന്നുവെന്നും തെറ്റ് സംഭവിച്ചത് ഇത് പുതിയ ലോകമായതിനാലാണെന്നും എന്നാൽ ടൂർണ്ണമെന്റ് നിർത്തിവയ്ക്കേണ്ടി വന്നത് ഞങ്ങൾ കാരണം അല്ലെന്നും സാമി പറഞ്ഞു. പേഷ്വാർ സൽമിയിലെ താരങ്ങളാരും അന്നത്തെ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നില്ലെന്നതും ഓർക്കേണ്ടതുണ്ടെന്നും തങ്ങളല്ല പിഎസ്എൽ നിർത്തിവയ്ക്കുവാൻ കാരണമെന്നും സാി പറഞ്ഞു.

അബു ദാബിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം കോവിഡ് പോസിറ്റീവായി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ഓള്‍റൗണ്ടര്‍ അന്‍വര്‍ അലി ആണ് പോസിറ്റീവായത്. നാളെ താരങ്ങള്‍ ലാഹോറില്‍ നിന്നും കറാച്ചിയില്‍ നിന്നും അബു ദാബിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലാണ് അന്‍വര്‍ അലി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

താരത്തെ കറാച്ചിയില്‍ ഐസൊലേഷനിലേക്ക് മാറ്റിയെന്നാണ് ലഭിയ്ക്കുന്ന വിവരം. അബു ദാബിയില്‍ ജൂണ്‍ മുതല്‍ ആണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കുക.

പ്രൊട്ടോക്കോള്‍ ലംഘനം, നസീം ഷായ്ക്ക് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല

പ്രൊട്ടോക്കോള്‍ ലംഘനം ആരോപിച്ച് പാക്കിസ്ഥാന്‍ താരം നസീം ഷായെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വലിച്ചു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം നോണ്‍-കംപ്ലയന്റ് ആയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് പ്രൊട്ടോക്കോള്‍ ലംഘനം കാരണം താരത്തിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ നിന്ന് ഒഴിവാക്കിയത്.

മേയ് 26ന് താരങ്ങള്‍ കറാച്ചിയില്‍ നിന്നും ലാഹോറില്‍ നിന്നും അബു ദാബിയിലേക്ക് പറക്കുവാനിരിക്കുന്നതിന്റെ തൊട്ടുമുമ്പാണ് താരത്തിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടില്‍ അപാകത കണ്ടെത്തിയത്. 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണമെന്ന നിയമം ഉള്ളപ്പോള്‍ താരം മേയ് 18ന് നടത്തിയ ടെസ്റ്റിന്റെ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് ലഭിച്ച വിവരം.

ഇത് കണ്ടെത്തിയ ഉടനെ താരത്തിനെ വേറെ റൂമിലേക്ക് ഐസൊലേഷനിലേക്ക് മാറ്റിയെന്നും താരത്തിനെ ഹോട്ടല്‍ റൂമില്‍ നിന്ന് റിലീസ് ചെയ്യുകയും അബു ദാബിയിലേക്ക് കൊണ്ടു പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഇന്റഡിപെന്റെന്റ് മെഡിക്കല്‍ അഡ്വൈസറിയുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ഈ നീക്കം.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഷാഹിദ് അഫ്രീദി പിന്മാറി

പുറത്തിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ ഷാഹിദ് അഫ്രീദി കളിക്കില്ല. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ക്ക് കറാച്ചിയില്‍ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പരിശോധനയില്‍ പൂര്‍ണ്ണമായ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.

അഫ്രീദിയ്ക്ക് പകരം ആസിഫ് അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് കളിക്കാനാകത്തതില്‍ വലിയ വിഷമമുണ്ടെന്നും തന്റെ ടീമിന് എല്ലാവിധ ആശംസകളും തന്റെ പ്രാര്‍ത്ഥനകള്‍ എപ്പോളും ഉണ്ടാകുമെന്നും മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അരങ്ങേറ്റം നടത്തും

യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെസ്റ്റിന്‍ഡീസ് താരം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിക്കും. താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ അരങ്ങേറ്റം ആയിരിക്കും ഇത്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്.

ഷിമ്രണ്‍ ഹെറ്റ്മ്യറിന് പിന്നാലെ ജോണ്‍സണ്‍ ചാള്‍സ്, ഹമ്മദ് അസം, മുഹമ്മദ് വസീം എന്നിവരെയും മുല്‍ത്താന്‍ സുല്‍ത്താന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സില്‍ ചേരും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സ് നിരയിലേക്ക് മടങ്ങിയെത്തും. താരം നേരത്തെ രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനായി മടങ്ങിയെത്തിരുന്നു. റഷീദ് ഖാന് പകരം ഖലന്തേഴ്സ് ഷാക്കിബിനെ സ്വന്തമാക്കിയെങ്കിലും താരം പിന്നീട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.

ഇപ്പോള്‍ റഷീദിനെ തന്നെ ടീമിലെത്തിക്കുവാന്‍ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചു. ഫെബ്രുവരിയില്‍ ആരംഭിച്ച പിഎസ്എല്‍ 14 മത്സരങ്ങള്‍ക്ക് ശേഷം നിര്‍ത്തി വയ്ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റ് ജൂണ്‍ 1ന് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. ഫൈനല്‍ ജൂണ്‍ 20ന് നടക്കും.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റേഡിയം എന്ന് നിറഞ്ഞിട്ടാണ് കണ്ടിട്ടുള്ളത് – തൈമല്‍ മില്‍സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ മികച്ചതായിരുന്നുവെന്നും പാക്കിസ്ഥാനില്‍ മത്സരം നടക്കുമ്പോള്‍ ഗ്രൗണ്ട് എപ്പോളും പൂര്‍ണ്ണമായി നിറഞ്ഞിരുന്നുവെന്നും പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ തൈമല്‍ മില്‍സ്. ഐപിഎലിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുള്ള താരം ഇരു ലീഗുകളിലും കാണികളില്‍ ആണ് വലിയ വ്യത്യാസം കണ്ടിട്ടുള്ളതെന്ന് പറഞ്ഞു.

ഐപിഎല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും പണവും കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ പേസര്‍മാരാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ കരുത്തെന്ന് തൈമല്‍ മില്‍സ് പറഞ്ഞു. ഐപിഎല്‍ ലോകത്തിലെ ഏറ്റവും വലിയ ലീഗാവുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ തന്നെ വിസ്മരിപ്പിച്ചിട്ടുണ്ടെന്ന് മില്‍സ് പറഞ്ഞു.

ഇന്ത്യയിലെ സ്റ്റേഡിയങ്ങളുടെ അതേ വലുപ്പമാണ് പാക്കിസ്ഥാനിലേതും എന്നാല്‍ ശരിക്കുമുള്ള പാഷന്‍ പാക്കിസ്ഥാനിലെ കാണികളിലാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം പറഞ്ഞു. പാക്കിസ്ഥാനില്‍ മികച്ച പേസര്‍മാരുള്ളതിനാല്‍ തന്നെ ഒരു വിദേശ പേസര്‍ക്ക് കാര്യങ്ങള്‍ അത്രമല്ലെന്നും തൈമല്‍ കൂട്ടിചേര്‍ത്തു.

Exit mobile version