ജോ റൂട്ടിനെ പിടിച്ചുകെട്ടാനാകാതെ ന്യൂസിലാണ്ട്, ഇംഗ്ലണ്ട് കുതിയ്ക്കുന്നു, പോപിനും ശതകം

ന്യൂസിലാണ്ടിന്റെ 553 റൺസിന് മികച്ച മറുപടിയുമായി ഇംഗ്ലണ്ട്. ഇന്ന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 473/5 എന്ന അതിശക്തമായ നിലയിലാണ്. ഇംഗ്ലണ്ടിന് ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 80 റൺസ് കൂടി നേടേണ്ടതുണ്ട്.

Olliepope

163 റൺസ് നേടിയ ജോ റൂട്ടും 24 റൺസ് നേടി ബെന്‍ ഫോക്സും ആറാം വിക്കറ്റിൽ 68 റൺസ് നേടിയാണ് ക്രീസിലുള്ളത്. 145 റൺസ് നേടിയ ഒല്ലി പോപും 46 റൺസ് നേടിയ ബെന്‍ സ്റ്റോക്സുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് 67 റൺസ് നേടിയ അലക്സ് ലീസിനെ നഷ്ടമായിരുന്നു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി.