ഗോകുലം കേരളയുടെ ഉവൈസും ഐ എസ് എല്ലിലേക്ക്

Uwais

ഗോകുലം കേരളയുടെ താരങ്ങൾ ഐ എസ് എല്ലിലേക്ക് പോകുന്നത് തുടരുകയാണ്. ജിതിൻ എം എസും, എമിൽ ബെന്നിയും ക്ലബ് വിടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ഉവൈസും ഗോകുലം കേരള വിടും എന്ന് അറിയാൻ കഴിയുന്നു. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ ആകും മുഹമ്മദ് ഉവൈസിനെ സ്വന്തമാക്കുന്നത്. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഗോകുലം കേരളയിൽ എത്തിയത്.
Img 20220612 225948
ഗോകുലം ഡിഫൻസിൽ 18 മത്സരങ്ങൾ കളിച്ച താരം ഐ ലീഗിൽ ഗോകുലത്തിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു. ഉവൈസ് ഒരു ഗോളും ഐ ലീഗിൽ നേടിയിരുന്നു. എഫ് സി കേരള, എഫ് സി തൃശൂർ, ഒസോൺ, ബെംഗളൂരു യുണൈറ്റഡ്, കെ എസ് ഇ ബി എന്നിവിടങ്ങളിൽ എല്ലാം ഉവൈസ് കളിച്ചിട്ടുണ്ട്.