പരസ് ഖഡ്ക അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നേപ്പാള്‍ ക്യാപ്റ്റന്‍ പരസ് ഖഡ്ക അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. നേപ്പാളിനായി 10 ഏകദിനങ്ങളിലും 33 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. 2004ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ആരംഭിച്ച പരസ് 2014ൽ നേപ്പാളിനായി ടി20 അരങ്ങേറ്റവും 2018ൽ ഏകദിന അരങ്ങേറ്റവും നടത്തുകയായിരുന്നു.

Paraskhadka

നേപ്പാളിനെ മൂന്ന് അണ്ടര്‍ 19 ലോകകപ്പുകളിലും താരം പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഏകദിനത്തിൽ 315 റൺസും 9 വിക്കറ്റും നേടിയ താരം ടി20യിൽ 799 ടി20 മത്സരങ്ങളും 8 വിക്കറ്റുകളും നേടുകയായിരുന്നു.