മതിയാക്കാറായിട്ടില്ല!!! 2021 ഐപിഎൽ തന്റെ അവസാന സീസണാവില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്

ഐപിഎൽ 2021 തന്റെ അവസാന സീസണായിരിക്കില്ലെന്ന് അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡി വില്ലിയേഴ്സ്. തന്റെ കരിയറിന്റെ അവസാന ഘട്ടമാണ് ഇതെന്നും എന്നാൽ തന്റെ അവസാന സീസണായിരിക്കില്ല ഇതെന്നും എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി.

താന്‍ ഇപ്പോള്‍ ഈ 2021 സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലേക്കുള്ള ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അതിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി.