കോവിഡ് ബാധിച്ചത് ഋഷഭ് പന്തിനെന്ന് സ്ഥിരീകരണം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ ടീമിൽ കോവിഡ് ബാധിച്ചുവെന്ന് പുറത്ത് വന്ന വാര്‍ത്തയിൽ ഏത് താരമെന്ന് നേരത്തെ വ്യക്തമല്ലായിരുന്നുവെങ്കിലും അത് ഋഷഭ് പന്താണെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. 23 അംഗ സംഘത്തിൽ ഒരാളാണ് കോവിഡ് പോസിറ്റീവായി മാറിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള മൂന്നാഴ്ചത്തെ ഇടവേളയിൽ ബയോ ബബിളിൽ ഇളവ് ലഭിച്ചിരുന്നു. ഋഷഭ് പന്ത് യൂറോ കപ്പ് മത്സരം കാണുവാനും പോയിരുന്നു. താരത്തിന് രോഗ ലക്ഷണങ്ങളൊന്നുമില്ലെെന്നും എട്ട് ദിവസത്തെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം പന്ത് ഡര്‍ഹത്തിലേക്ക് യാത്രയാകില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. മറ്റു താരങ്ങളാരും പോസിറ്റീവ് അല്ലെന്നും അദ്ദേഹം അറിയിച്ചു. താരത്തിനെ വീണ്ടും ജൂലൈ 18ന് ടെസ്റ്റ് ചെയ്യുമെന്നും താരത്തിന്റെ ക്വാറന്റീനും അന്ന് അവസാനിക്കും.

പന്തിനെ ബാധിച്ചിരിക്കുന്നത് കോവിഡിന്റെ ഡെല്‍റ്റ വേരിയന്റ് ആണെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ മാസമാണ് താരം യൂറോ കപ്പ് കാണുവാന്‍ പോയത്. അന്ന് ചിത്രങ്ങള്‍ തന്റെ സോഷ്യൽ മീഡിയയിലും താരം പങ്കുവെച്ചിരുന്നു.