ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പാക്കിസ്ഥാന്റെ തകര്‍ച്ച, വിന്‍ഡീസിനെതിരെ 157 റൺസ്

ആദ്യ ടി20 ഉപേക്ഷിച്ചതിന് ശേഷം രണ്ടാം ടി20യിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിലേക്ക് നയിച്ചത്.

Haydenwalshrizwan

ബാബര്‍ അസം 40 പന്തിൽ 51 റൺസ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 36 പന്തിൽ 46 റൺസ് നേടുകയായിരുന്നു. റിസ്വാനും ബാബര്‍ അസമും ചേര്‍ന്ന് 67 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 134/2 എന്ന നിലയിൽ നിന്ന് 150/7 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണപ്പോള്‍ ജേസൺ ഹോള്‍ഡര്‍ 4 വിക്കറ്റ് നേടി. ഡ്വെയിന്‍ ബ്രാവോയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.