‘ഒളിമ്പിക് സ്വർണം നേടിയത് ഫെഡറർക്കും ഹിംഗിൻസിനും വേണ്ടിയാണ്’ ~ ബലിന്ത ബെൻചിച്

Img 20210731 Wa0316

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ശേഷം സ്വർണം സ്വിസ് ടെന്നീസിലെ ഇതിഹാസ താരങ്ങൾക്ക് സമർപ്പിച്ചു ബലിന്ത ബെൻചിച്. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സ്വർണം നേടുന്ന സ്വിസ് വനിത താരമായി മാറിയ ബെൻചിച് ചെക് താരത്തെയാണ് ഫൈനലിൽ മറികടന്നത്. തനിക്ക് എന്നും പ്രചാദനമായ റോജർ ഫെഡറർ, മാർട്ടിന ഹിംഗിസ് എന്നിവർക്ക് കൂടിയാണ് താൻ സ്വർണം നേടിയത് എന്നു ബെൻചിച് പറഞ്ഞു.അതേസമയം താരത്തെ അഭിനന്ദിച്ചു ഫെഡറർ സാമൂഹിക മാധ്യമങ്ങളിൽ അപ്പോൾ തന്നെ രംഗത്ത് വന്നിരുന്നു.

2008 ൽ പുരുഷ ഡബിൾസിൽ റോജർ ഫെഡറർ/സ്റ്റാൻ വാവറിങ്ക സഖ്യം സ്വർണം നേടിയ ശേഷം ഒളിമ്പിക്‌സിൽ സ്വിസ് ടീം സ്വന്തമാക്കുന്ന ആദ്യ സ്വർണം ആണ് ഇത്. ഇത് വരെ വ്യക്തിഗത ഇനത്തിൽ പല ഒളിമ്പിക്‌സിൽ കളിച്ചിട്ടും ഇതിഹാസ താരം റോജർ ഫെഡറർക്ക് സാധിച്ചിട്ടില്ല. മുമ്പ് പലപ്പോഴും വെള്ളി മെഡലിൽ ഒതുങ്ങിയ ഫെഡറർ ശാരീരിക ക്ഷമത ഇല്ലാതെ ഇത്തവണ പിന്മാറുകയും ചെയ്തു. 5 തവണ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ മാർട്ടിന ഹിംഗിൻസിനും ഒരു ഒളിമ്പിക് വെള്ളി മെഡൽ മാത്രമേ സ്വന്തമാക്കാൻ പറ്റിയുള്ളൂ. നാളെ വനിതാ ഡബിൾസിലും സ്വർണം ആയിരിക്കും ബെൻചിച്, വിക്ടോറിയ സഖ്യം ലക്ഷ്യം വക്കുക.