ഒരു പന്ത് ശേഷിക്കെ വിജയം, ന്യൂസിലൻഡ് ടി20 പരമ്പരയും സ്വന്തമാക്കി

Newsroom

Picsart 23 04 08 12 33 03 405
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ന്യൂസിലൻഡ് തൂത്തുവാരിയിരുന്നു. ഇന്നത്തെ ആവേശകരമായ ഏറ്റുമുട്ടലിൽ ന്യൂസിലൻഡ് 4 വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അവരുടെ നിശ്ചിത 20 ഓവറിൽ 182-6 എന്ന വെല്ലുവിളി നിറഞ്ഞ സ്‌കോർ ഉയർത്തി. കുശാൽ മെൻഡിസ് വെറും 48 പന്തിൽ 73 റൺസ് നേടി ശ്രീലങ്കയ്ക്കായി തിളങ്ങി.

ന്യൂസിലൻഡ് 23 04 08 12 33 18 013

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. സൈഫേർട് 48 പന്തിൽ 88 റൺസ് എടുത്ത് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ശ്രീലങ്കയ്ക്കായി ലഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യം പിന്തുടരാൻ കിവീസിനായി. അവസാന ഓവറിൽ 10 റൺസ് എടുത്താണ് ഒരു പന്ത് ശേഷിക്കെ അവർ ജയം നേടിയത്. ഈ വിജയത്തോടെ, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര 2-1ന് ന്യൂസിലൻഡ് ജയിച്ചു.