ഡബ്ല്യുടിസി ഫൈനലിനുള്ള ന്യൂസിലാണ്ട് സംഘത്തെ പ്രഖ്യാപിച്ചു, അജാസ് പട്ടേലും ഡെവൺ കോൺവേയും ടീമിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡബ്ല്യുടിസി ഫൈനലിനുള്ള ന്യൂസിലാണ്ട് സംഘത്തെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്താംപ്ടണിൽ ജൂൺ 18നാണ് ഡബ്ല്യുടിസി ഫൈനൽ. ഇംഗ്ലണ്ട് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഡെവൺ കോൺവേയെ ഫൈനലിനുള്ള ടീമിൽ പ്രഖ്യാപിച്ചിട്ടുണ്ട്. താരം അരങ്ങേറ്റ മത്സരത്തിൽ ലോര്‍ഡ്സിൽ വെച്ച് ഇരട്ട ശതകം നേടുകയായിരുന്നു.

ഇംഗ്ലണ്ട് പരമ്പരയിൽ കളിച്ച ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട താരങ്ങള്‍ ഡഗ് ബ്രേസ്‍വെല്‍, ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രച്ചിന്‍ രവീന്ദ്ര, മിച്ചൽ സാന്റനര്‍ എന്നിവരാണ്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം അജാസ് പട്ടേലിനും ടീമിൽ ഇടം നേടിക്കൊടുത്തിട്ടുണ്ട്. ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ലെങ്കിലും മിച്ചൽ സാന്റനറിന്റെ പരിക്ക് താരത്തിന് രണ്ടാം മത്സരത്തിൽ അവസരം നല്‍കുകയും വിക്കറ്റുകളുമായി താരം മികവ് പുലര്‍ത്തുകയും ചെയ്യുകയായിരുന്നു.

ന്യൂസിലാണ്ട് സംഘം : Kane Williamson (c), Tom Blundell, Trent Boult, Devon Conway, Colin de Grandhomme, Matt Henry, Kyle Jamieson, Tom Latham, Henry Nicholls, Ajaz Patel, Tim Southee, Ross Taylor, Neil Wagner, BJ Watling, Will Young.