ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ആവേശത്തോടെ ഉറ്റുനോക്കുന്നു – ഡെവൺ കോൺവേ

Devonconway

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ന്യൂസിലാണ്ട് ടീമിൽ അവസരം ലഭിച്ചാൽ ഓപ്പണര്‍ ഡെവൺ കോൺവേ തന്റെ മൂന്നാമത്തെ ടെസ്റ്റ് മത്സരമാവും കളിക്കുക. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ അരങ്ങേറ്റം നടത്തിയ താരം രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 80 റൺസ് നേടിയിരുന്നു.

ന്യൂസിലാണ്ടിന്റെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട കോൺവേ ലോക ടെസ്റ്റ് ചാമ്പ്യന്‍‍ഷിപ്പ് ഫൈനൽ പോലൊരു മത്സരത്തിന് വേണ്ടത്ര പരിചയ സമ്പന്നല്ലെങ്കിലും തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ വരവറിയിച്ച താരമാണ്. താന്‍ ക്രീസിൽ അധിക സമയം ചെലവഴിക്കുവാനാണ് ശ്രമിക്കുന്നതെന്നും രണ്ടാം ടെസ്റ്റിൽ താന്‍ വിക്കറ്റ് കളയുകയായിരുന്നുവെന്നും കോൺവേ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ പരമ്പര വിജയമെന്നത് മികച്ച അനുഭവമാണെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ കളിക്കുവാന്‍ താനുറ്റുനോക്കുകയാണെന്നും താരം പറഞ്ഞു.

Previous article“അഫ്ഗാനെതിരെ സമനിലക്കു വേണ്ടി കളിക്കില്ല” – സ്റ്റിമാച്
Next articleഡബ്ല്യുടിസി ഫൈനലിനുള്ള ന്യൂസിലാണ്ട് സംഘത്തെ പ്രഖ്യാപിച്ചു, അജാസ് പട്ടേലും ഡെവൺ കോൺവേയും ടീമിൽ