ഉമ്രാന്‍ മാലികിനെ ലോകകപ്പിന് തിരഞ്ഞെടുക്കാന്‍ ആയിട്ടില്ല – രവി ശാസ്ത്രി

Umranmalik

പേസ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് ഉമ്രാന്‍ മാലിക്. ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ സംഘത്തിൽ ഇടം ലഭിച്ചിട്ടുണ്ട്. താരത്തിന് ആദ്യ മത്സരത്തിൽ അവസരം ലഭിയ്ക്കാതെ പോയപ്പോള്‍ ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് അവസരം ലഭിയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ട കാര്യം ആണ്.

എന്നാൽ താരത്തിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം. താരത്തിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ഇപ്പോള്‍ ലോകകപ്പ് പോലുള്ള വലിയ പ്ലാറ്റ്ഫോമിലേക്ക് താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

താരത്തെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുവാന്‍ അനുവദിക്കണമെന്നും ആദ്യം ഏകദിനങ്ങളിലും പിന്നെ റെഡ് ബോള്‍ ക്രിക്കറ്റിലും കളിക്കുവാന്‍ അവസരം കൊടുത്ത് താരത്തെ ഗ്രൂം ചെയ്ത് കൊണ്ട് വരികയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു.

 

Previous article100 മില്യൺ വരെ നൽകൻ ലിവർപൂൾ തയ്യാർ, പക്ഷെ നൂനസ് ആവശ്യപ്പെടുന്ന വേതനം നൽകാൻ ആവില്ല
Next articleറഫീനക്ക് ആയി ആഴ്സണലും രംഗത്ത്