100 മില്യൺ വരെ നൽകൻ ലിവർപൂൾ തയ്യാർ, പക്ഷെ നൂനസ് ആവശ്യപ്പെടുന്ന വേതനം നൽകാൻ ആവില്ല

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിനെ സ്വന്തമാക്കാനുള്ള ലിവർപൂൾ ശ്രമങ്ങൾ തുടരുന്നു. ബെൻഫികയുമായി ട്രാൻസ്ഫർ തുക ഏകദേശം ധാരണയിൽ എത്തി എങ്കിലും ഇപ്പോൾ നൂനസുമായുള്ള ചർച്ചകളിൽ ഉടക്കി നിൽക്കുകയാണ് ലിവർപൂൾ. നൂനസ് ആവശ്യപ്പെടുന്ന വേതനം ആണ് ലിവർപൂളിന് പ്രധാന പ്രശ്നം. 250000 യൂറോ ആഴ്ചക്ക് എന്ന വേതനം ആണ് നൂനസ് ആവശ്യപ്പെടുന്നത്. അത് നൽകാൻ ലിവർപൂൾ ഇപ്പോൾ തയ്യാറല്ല.നൂനസ് വേതനം കുറച്ചാൽ മാത്രമെ ക്ലബ് കരാർ ധാരണയിൽ എത്താൻ സാധ്യതയുള്ളൂ.

സാലറി ആഡ് ഓൺ ആയി നൽകാം എന്നും ലിവർപൂൾ പറയുന്നുണ്ട്. 80 മില്യന്റെ ഓഫർ ബെൻഫികയ്ക്ക് ഇപ്പോൾ ലിവർപൂൾ സമർപ്പിച്ചിട്ടുണ്ട്. നൂനസിന് ആയി അഞ്ച് വർഷത്തെ കരാറും സമർപ്പിച്ചു. 15/20 മില്യൺ ആഡ് ഓൺ ആയി ബെൻഫികയ്ക്ക് നൽകാനും ലിവർപൂൾ തയ്യാറാണ്‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നൂനസിന്റെ ചർച്ചയിൽ ഏറെ പിറകിലാണ് ഉള്ളത്. ലിവർപൂൾ തന്നെ താരത്തെ സ്വന്തമാക്കും എന്നാണ് ഇപ്പോൾ സൂചനകൾ. 22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.