റഫീനക്ക് ആയി ആഴ്സണലും രംഗത്ത്

20220611 133410

ബ്രസീൽ താരം റഫീനയെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾക്ക് ഒപ്പം ആഴ്സണലും ചേരുന്നു. താരത്തിനു വേണ്ടി ലീഡ്സുമായി ആഴ്സണൽ ചർച്ചകൾ ആരംഭിച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ആഴ്സണൽ മാർച്ച് മുതൽ റഫീനയുമായി ചർച്ചകൾ നടത്തുന്നുണ്ട്. ബാഴ്സലോണയുടെ റഫീനയ്ക്ക് ആയുള്ള ശ്രമങ്ങൾ എവിടെയും എത്താത്ത സാഹചര്യത്തിലാണ് ആഴ്സണൽ ചർച്ചകൾ സജീവമാക്കുന്നത്.

എന്നാൽ താരത്തെ വിട്ടു നൽകണം എങ്കിൽ 55 മില്യൺ യൂറോ തന്നെ വേണം എന്നാണ് ലീഡ്സിന്റെ തീരുമാനം. 55 മില്യൺ ആണ് റഫീനയുടെ റിലീസ് ക്ലോസ്. ഇരു ക്ലബുകളും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തും. 2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീന ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീന കളിച്ചിട്ടുണ്ട്.

Previous articleഉമ്രാന്‍ മാലികിനെ ലോകകപ്പിന് തിരഞ്ഞെടുക്കാന്‍ ആയിട്ടില്ല – രവി ശാസ്ത്രി
Next articleവിശാൽ കെയ്ത് ഇനി എ ടി കെ മോഹൻ ബഗാനൊപ്പം