CricketFeatured

നിഗര്‍ സുൽത്താന ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റനായി തുടരും

Nigarsultana

ബംഗ്ലാദേശ് വനിത ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിൽ ഏകദിന ടീമിനെ നയിക്കുക നിഗര്‍ സുൽത്താന തന്നെയായിരിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഓസ്ട്രേലിയയിൽ മൂന്ന് ഏകദിനങ്ങളിലാണ് ബംഗ്ലാദേശ് കളിയ്ക്കുന്നത്. ഏഷ്യന്‍ ഗെയിംസിനിടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം നിഗര്‍ സുൽത്താന രാജിവെച്ചിരുന്നു. ഇത് ബംഗ്ലാദേശിന് വലിയ നാണക്കേട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഏകദിനത്തിൽ ടീമിന് പുതിയ ക്യാപ്റ്റനെ ബോര്‍ഡ് തേടുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

2021 മുതൽ ബംഗ്ലാദേശിനെ ഏകദിന ഫോര്‍മാറ്റിൽ നയിക്കുന്ന നിഗര്‍ സുൽത്താന തന്നെ തുടര്‍ന്നും നയിക്കട്ടേ എന്ന തീരുമാനത്തിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇക്ബാലും വനിത വിംഗ് ചെയര്‍മാന്‍ റഫീഖുള്‍ ഇസ്ലാം എന്നിവര്‍ അടങ്ങിയ പാനൽ നടത്തിയ ചര്‍ച്ചയിൽ തീരുമാനിക്കുകയായിരുന്നു.